Site iconSite icon Janayugom Online

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി

ശ്രീലങ്കയില്‍ പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ മാസം 23നാണ് പിടിയിലായത്. മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 25 വരെ നീട്ടി.

അതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് നാലുപേര്‍ കൂടി തമിഴ് നാട്ടിലെത്തി. തലൈമന്നാറില്‍ നിന്നുള്ള കുടുംബമാണ് ധനുഷ്‌കോടിയിലെത്തിയത്. കുട്ടിയുള്‍പ്പെട്ട നാലംഗ സംഘം നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ ധനുഷ്‌കോടിയ്ക്ക് സമീപത്തെ തുരുത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. ശ്രീലങ്കയില്‍ നിന്നും സ്പീഡ് ബോട്ടിലാണ് ഇവര്‍ എത്തിയത്. പിന്നീട് തീരദേശ സംരക്ഷണ സേന ഇവരെ അറസ്റ്റു ചെയ്ത് പൊലീസിന് കൈമാറി.

Eng­lish sum­ma­ry; sri­lan­ka court fines Indi­an fish­er­men Rs 1 crore

You may also like this video;

Exit mobile version