ശ്രീലങ്കയിൽ നിന്ന് പൗരന്മാർ അനധികൃതമായി കേരളത്തിലേക്ക് കടക്കാമെന്ന ഇന്റലിജന്റ് ബ്യൂറോ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ തീരത്ത് പൊലീസ് പരിശോധന ശക്തമാക്കി. എലത്തൂർ കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കേരളാ തീരത്ത് കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളാ തീരത്താകമാനം ഇന്ന് കോസ്റ്റൽ പൊലീസ് വ്യാപകമായി പരിശോധന നത്തുന്നുണ്ട്. തീര സുരക്ഷയുമായി ബന്ധപ്പെട്ട് കടലിലും പരിശോധന നടത്തുന്നുണ്ട്. കടലിൽ ബോട്ട് സൈറൻ അടിച്ച് നിർത്തിയാണ് പരിശോധന.
മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ ഉൾപ്പെടെ കോസ്റ്റൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. പരിചിതരല്ലാത്തവരെ കണ്ടാൽ പൊലീസിനെ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
english summary;srilenkan finanicial crisis
you may also like this video;