Site iconSite icon Janayugom Online

ശ്രീനിവാസന്‍ വധം; ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതികള്‍ ഉപയോഗിച്ച വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്റ്റിലായി. പട്ടാമ്പി സ്വദേശി സാജിത് ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ വധക്കേസ് പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഫിറോസ്. 

Eng­lish Summary:Srinivasan assas­si­nat­ed; Anoth­er arrested
You may also like this video

Exit mobile version