Site iconSite icon Janayugom Online

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു.പ്രതികള്‍‍ ജില്ലാ ആശുപത്രിയില്‍ എത്തിയതായി കണ്ടെത്തി. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയ സമയത്ത് പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പ്രതികള്‍ ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പോയത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.

കൊലപാതകത്തിന് ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികള്‍ നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായി. ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊലക്കേസില്‍ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍, ആറുമുഖന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കസബ പൊലീസിന്റെ പിടിയിലായത്.

Eng­lish Summary:Srinivasan mur­der case; Cru­cial evi­dence was obtained against the defendants
You may also like this video

Exit mobile version