Site iconSite icon Janayugom Online

ശ്രീനിവാസന്‍ വധം; മുഖ്യ പ്രതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഉള്‍പ്പെട്ട നാല് പേര്‍ കൂടി അറസ്റ്റ് ചെയ്‌തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത് ഒരാളും ഇവരിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കൃത്യത്തിനു ഉപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിച്ച് ആക്രികടയിൽ വിൽപനയ്ക്ക് സഹായിച്ച പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്‌ദുൾ നാസർ (40), കാജാഹുസൈൻ (33), കൊടലൂർഹനീഫ (28), കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ എന്നിവരാണ് അറസ്റ്റിലായത്.

നേരിട്ട് പങ്കെടുത്ത ആളുടെ തിരിച്ചറിയൽ പരേഡ് വേണ്ടതിനാൽ കൂടുതൽ വിവരം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളൊഴികെ മൂന്നുപേരുമായി പൊലീസ് പട്ടാമ്പിയിൽ തെളിവെടുപ്പിനെത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട്പേരെ ഇനിയും പിടികൂടാനുണ്ട്. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 16 പേരുമാണ് ഇതുവരെ പിടിയിലായത്.

Eng­lish Summary:Srinivasan’s mur­der; Four peo­ple, includ­ing the main accused, were arrested
You may also like this video

Exit mobile version