ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നതെന്നും കുട്ടികള്‍ നല്ല രീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്ന് മുതല്‍ 17 വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും. ഹയര്‍ സെക്കഡറി പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍ 26 വരെ നടക്കും. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഹയര്‍ സെക്കഡറി പ്രായോഗിക പരീക്ഷ ജനുവരി 22 ന് ആരംഭിക്കും. എസ്എസ്എൽസി ഐ ടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ ടി പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ 14 വരെയും എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും.
English Summary: SSLC exam from March 4; Higher Secondary from 1st March
You may also like this video