Site iconSite icon Janayugom Online

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു

SSLCSSLC

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 4,26,469 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വെബ്സൈറ്റുകളില്‍ നാല് മണിമുതല്‍ ഫലം ലഭ്യമാകും. 423303 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 99. 26 ആണ് ഇത്തവണത്തെ വിജയ ശതമാനം. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയത് 44363 വിദ്യാര്‍ത്ഥികള്‍ക്കാണ്.  ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഉള്ള ജില്ല കണ്ണൂര്‍— 99.76%.  കുറവ് വിജയ ശതമാനം ഉള്ള ജില്ല വയനാട്- 98.07% .  കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുള്ള വിദ്യാഭ്യാസ ജില്ല — മലപ്പുറം- 3024 . 206 കുട്ടികള്‍ പ്രൈവറ്റായി പരീക്ഷയെഴുതിയതില്‍ ‑74.91% ആണ് വിജയ ശതമാനം.  ലക്ഷദ്വീപില്‍ 785  കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 89 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഗൾഫിലെ 9 കേന്ദ്രങ്ങളിലായി 571 പേർ പരീക്ഷ എഴുതിയതില്‍ 561 കുട്ടികള്‍ യോഗ്യത നേടി, 98.92 % വിജയ ശതമാനം. 99.49% സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹമായി. പുനർ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓണ്‍ലൈന്‍ ആയി നല്കാം. സേ പരീക്ഷ 2022 ജൂലൈയിൽ നടത്തും.

ഫലമറിയാന്‍

പിആർഡി ലൈവ് ആപ്പ്
സഫലം 2022 ആപ്പ്
www.prd.kerala.gov.in,
result.kerala.gov.in,
examresults.kerala.gov.in,
www.pareekshabhavan.kerala.gov.in,
www.sslcexam.kerala.gov.in,
www.results.kite.kerala.gov.in
എസ്എസ്എൽസി (എച്ച് ഐ)
www.sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ)
www.thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി:
www.thslcexam. kerala.gov.in
എഎച്ച്എസ്എൽസി
www.ahslcexam.kerala.gov.in

Eng­lish Sum­ma­ry: SSLC results announced

You may like this video also

Exit mobile version