Site iconSite icon Janayugom Online

മലപ്പുറത്ത് എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവം തുടര്‍ക്കഥയാകവെ, മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയേഴ്സില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. സ്കൂളില്‍ കായിക മത്സം കഴിഞ്ഞ് വരുന്ന വഴിക്ക് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഓഗസ്റ്റ് പതിനേഴിനാണ് സംഭവം നടന്നത്. എന്നാല്‍ അക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത് തൊട്ടടുത്ത കെട്ടിടത്തിന് സമീപത്ത് കൊണ്ടുപോയി മർദിക്കുകയായിരുന്നു.

മറ്റൊരു സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചത്. സീനിയേഴ്സാണെന്ന് പറഞ്ഞായിരുന്നു മർദനം. ഇടുപ്പിനും പുറത്തുമായിരുന്നു മർദനം. മൂന്ന് പേരാണുണ്ടായത്.ഒറ്റക്ക് കിട്ടിയപ്പോൾ അവർക്കും എളുപ്പമായി- കുട്ടി പറഞ്ഞു. താന്നൂർ തെയ്യാല എസ്എസ്എം പത്താം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. വിദ്യാർഥിയെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്ത ചിത്രം അക്രമിച്ച കുട്ടികൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിൽ കുട്ടി പിന്നീട് ചികിത്സ തേടിയത്. താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യ ഘട്ടത്തിൽ നല്ല രീതിയിൽ അന്വഷണം തുടക്കത്തിൽ നടന്നെങ്കിലും നിലവിൽ കൃത്യമായി അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു. അതേ സമയം അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് താനൂർ പൊലീസ് പറഞ്ഞു 

Exit mobile version