Site iconSite icon Janayugom Online

വോട്ട് അധികാർ യാത്രയിൽ അണിചേര്‍ന്ന് സ്റ്റാലിന്‍

stalinstalin

ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ അണിചേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും വോട്ട് കൊളളയ്‌ക്കെതിരെ നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്നലെ മുസഫര്‍പൂര്‍ ജില്ലയിലാണ് പര്യടനം നടത്തിയത്.

തെരഞ്ഞെടുപ്പുകളെ ‘അപഹാസ്യ’മാക്കുകയാണ് ബിജെപി ചെയ്യുന്നകെന്ന് സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി തങ്ങളുടെ കളിപ്പാവയാക്കി മാറ്റി. ഇന്ത്യയുടെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി ബിഹാര്‍ വീണ്ടും മാറിയിരിക്കുകയാണ്. വോട്ടര്‍മാരെ ഇല്ലാതാക്കിയോ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്‌തോ ബിജെപിക്ക് ജനശക്തിയെ തകര്‍ക്കാന്‍ കഴിയില്ല. വോട്ടുകള്‍ മോഷ്‌ടിച്ച അവരെ ജനം അധികാരത്തില്‍ നിന്നും പുറത്താക്കും.

വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിനിടെ (എസ്‌ഐആർ) 65 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്‌തത് തീവ്രവാദത്തേക്കാള്‍ അപകടകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ പരാജയപ്പെടുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Exit mobile version