
ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ അണിചേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും വോട്ട് കൊളളയ്ക്കെതിരെ നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്നലെ മുസഫര്‍പൂര്‍ ജില്ലയിലാണ് പര്യടനം നടത്തിയത്.
തെരഞ്ഞെടുപ്പുകളെ ‘അപഹാസ്യ’മാക്കുകയാണ് ബിജെപി ചെയ്യുന്നകെന്ന് സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി തങ്ങളുടെ കളിപ്പാവയാക്കി മാറ്റി. ഇന്ത്യയുടെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി ബിഹാര്‍ വീണ്ടും മാറിയിരിക്കുകയാണ്. വോട്ടര്‍മാരെ ഇല്ലാതാക്കിയോ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്തോ ബിജെപിക്ക് ജനശക്തിയെ തകര്‍ക്കാന്‍ കഴിയില്ല. വോട്ടുകള്‍ മോഷ്ടിച്ച അവരെ ജനം അധികാരത്തില്‍ നിന്നും പുറത്താക്കും.
വോട്ടർ പട്ടിക പരിഷ്ക്കരണത്തിനിടെ (എസ്ഐആർ) 65 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തത് തീവ്രവാദത്തേക്കാള്‍ അപകടകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ പരാജയപ്പെടുമെന്നും സ്റ്റാലിന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.