Site icon Janayugom Online

ആരോപണങ്ങള്‍ 48 മണിക്കൂറിനകം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് പ്രസിഡന്റിന് സ്റ്റാലിന്റെ മകന്‍ വക്കീല്‍ നോട്ടീസയച്ചു

അഴിമതി ആരോപണങ്ങൾ 48 മണിക്കൂറിനകം പിൻവലിച്ച് മാപ്പുപറയണം എന്നാവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈക്ക് എതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വക്കീൽ നോട്ടീസ്. ‘ഡിഎംകെ ഫയല്‍സ്’ എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങൾക്ക് എതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും ചേര്‍ന്ന് കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് അണ്ണാമലൈ ആരോപിച്ചത്. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നായിരുന്നു അണ്ണാമലൈയുടെ അവകാശവാദം.

ഡിഎംകെ ഫയൽസ് എന്ന പേരിൽ  മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിക്കുന്നത്. ഡിഎംകെയും അണ്ണാമലൈക്കെതിരെ മാനനഷ്ടം ആരോപിച്ച് കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു.

 

Eng­lish Sam­mury: stal­in’s son udayanid­hi send legal notice to bjp tamil­nad BJP Pres­i­dent K Annamalai

 

Exit mobile version