കേരള ഫെൻസിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പതിനെട്ടാമത് കേരള സംസ്ഥാന കേഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും ജേതാക്കളായി. ആൺകുട്ടികളിൽ തിരുവനന്തപുരവും പെൺകുട്ടികളിൽ തൃശൂരും രണ്ടാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന ചടങ്ങിൽ നോർത്ത് സോൺ ഐജി ഓഫ് പൊലീസ് കെ സേതുരാമൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ മുഖ്യാതിഥിയായിരുന്നു. കേരള ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് ഒ കെ വിനീഷ്, സെക്രട്ടറി പി മുജീബ് റഹ്‌മാൻ, കേരള സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ, പി ടി ആസാദ്, അഷ്റഫ് കുരുവട്ടൂർ, കെ പി യു അലി, ആർ ജയന്ത് കുമാർ, ഏ കെ മുഹമ്മദ് അഷ്റഫ്, പി എൻ വലീദ്, കെ രാംദാസ്, പി ഷഫീഖ്, സി ടി ഇല്ല്യാസ്, ഏ എം നൂറുദ്ധീൻ മുഹമ്മദ്, പി ടി അബ്ദുൽ അസീസ്, വി കെ സാബിറ എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ മുസ്തഫ സ്വാഗതവും സെക്രട്ടറി സി റമീസ് അലി നന്ദിയും പറഞ്ഞു.