Site iconSite icon Janayugom Online

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹർജി തള്ളി സുപ്രീംകോടതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ജൂറി അം​ഗങ്ങൾ തന്നെ അവാർഡ് നിർണയത്തിന്റെ സമയത്ത് ചലച്ചിത്ര അക്കാദമിയുടേയും ചെയർമാന്റെയും ഭാ​ഗത്തു നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമ​ഗ്ര അന്വേഷണം വേണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ ആരോപണത്തിന് എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച കോടതി, ഇത് പൊതുതാൽപ്പര്യമുള്ള വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തള്ളുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

Eng­lish Sum­ma­ry: State Film Awards should be can­celled; The Supreme Court dis­missed the petition
You may also like this video

Exit mobile version