Site iconSite icon Janayugom Online

സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2023 ലെ സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എൽ പി മുതൽ ഹയർ സെക്കൻ്ററി തലം വരെ സേവനമനുഷ്ഠിക്കുന്ന മലയാള ഭാഷാധ്യാപകരായിരിക്കണം അപേക്ഷകർ. വ്യക്തിവിവരണം, ഭാഷാ-സാഹിത്യമേഖലകളിലെ സേവനം എന്നിവ തെളിയിക്കുന്ന രേഖകൾ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഡിസംബർ 20 നകം അയയ്ക്കണം. സെക്രട്ടറി, ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം, ബോധിനി, റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂർ, 689121, ആലപ്പുഴ ജില്ല. 9447727114,9447792035

Eng­lish Sum­ma­ry; State Moth­er Tongue Teacher Award; Appli­ca­tion invited
You may also like this video

Exit mobile version