എസ് സി-എസ് ടി നേതാക്കൾക്കൊപ്പം ബി ജെ പി സംസ്ഥാന പ്രസിഡന്റ് ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് വ്യക്തമാക്കി ഇറക്കിയ പോസ്റ്റർ വൻ വിവാദത്തിൽ. കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററാണ് വിവാദമായത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ജില്ലയിൽ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാർ പാലസ് എന്ന നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലിൽ എസ് സി-എസ് ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്.
ബി ജെ പി സംസ്ഥാന പ്രസിഡന്റിനൊപ്പം എസ് സി-എസ് ടി നേതാക്കളെക്കൂടി ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത് ഔദാര്യമെന്ന മട്ടിലുള്ളതാണ് ബിജെപിയുടെ പോസ്റ്റർ എന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഇത് വിവാദമായതോടെ എസ് സി, എസ് ടി വിഭാഗത്തിൽ പെടുന്ന നേതാക്കളെ അവഹേളിച്ചെന്ന വിധത്തിലാണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിലായിരുന്നു സ്നേഹസംഗമം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷമായിരുന്നു ഉച്ചഭക്ഷണം. ഇത് എസ് സി, എസ് ടി നേതാക്കളും ഒന്നിച്ചാണ് ഊണ് കഴിക്കുകയെന്നാണ് സൂചിപ്പിച്ചിരുന്നത്. ബിജെപി ജില്ലാ കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലെല്ലാം പ്രചരിച്ചിരുന്നു.
മാരി ശെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ മാമന്നനിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലു എന്ന കഥാപാത്രത്തോടാണ് പലരും കെ സുരേന്ദ്രനെ താരതമ്യം ചെയ്യുന്നത്. ചിത്രത്തിൽ പാർട്ടിയിലെ ദലിത് നേതാവായ വടിവേലു അവതരിപ്പിച്ച മാമന്നൻ എന്ന കഥാപാത്രത്തിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ രത്നവേലുവിനോട് തനിക്ക് മുമ്പിലിരിക്കാൻ ഔദാര്യം കാട്ടിയ രത്നവേലുവിന്റെ മനസിന് തുല്യമാണ് ബിജെപി തയ്യാറാക്കിയ പോസ്റ്ററെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.
English Summary:State president lunches with SC-ST leaders: BJP poster in controversy
You may also like this video