Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കലവൂർ ജിഎച്ച്എസ്എസിൽ

വര്‍ണ്ണക്കുട ചൂടി, പുത്തന്‍ ബാഗും പുത്തനുടുപ്പുമിട്ട് വരുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി. ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. രാവിലെ 8.30 മുതൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിക്കും. 31 ന് അയ്യായിരം പേർ പങ്കെടുക്കുന്ന വിളംബരജാഥ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാ സ്‌കൂളുകളിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, റീലുകൾ എന്നിവ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Exit mobile version