Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; അജയ് ബാലു പറയുന്നു, ഒന്നും പാഴ് വസ്തുവല്ല

കാഴ്ചവൈകല്യത്തെ മറികടന്ന് പാഴ്വസ്തുക്കളാൽ വീണ്ടും ഉപയോഗിയ്ക്കാൻ കഴിയുന്ന പുതിയ വസ്തുക്കളുടെ നിർമ്മിതിയാൽ മൂന്നാം ക്ലാസുകാരനായ അജയ് ബാലു പ്രവൃത്തി പരിചയമേളയിൽ കാണികളുടെ മനം കവർന്നു. തേവര സേക്രട്ട് ഹാർട്ട് എച്ച്എസ്എസിൽ നടക്കുന്ന സംസ്ഥാന സ്കുൾ തല പ്രവൃത്തി പരിചയ മേളയിലാണ് കോഴിക്കോട് മെഡിക്കൽ കോളജ് റഹ്മാനിയ ഹയർ സെക്കന്‍ഡറി സ്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡ് വിദ്യാലയത്തിൽ നിന്നും എത്തിയ അജയ് ബാലു ശ്രദ്ധ നേടിയത്. സൈക്കിളിന്റെ റിം, പഴയ സാരിയും തുണിയും ഉപയോഗിച്ച് മനോഹരമായ ടേബിൾ, ഓലത്തുമ്പുകൊണ്ടുള്ള ചൂൽ, ഈർക്കിൽ ചൂൽ എന്നിവയാണ് കാഴ്ച പരിമിതിയേയും തോൽപ്പിച്ച് തന്റെ കരവിരുതിൽ അജയ് ബാലു നിർമ്മിച്ചത്. 

അജയന്റെ പിതാവ് മഹാരാഷ്ട സ്വദേശിയാണ്, കഴിഞ്ഞ 15 വർഷമായി വെൽഡിങ് ജോലിയുമായി കോഴിക്കോടാണ് താമസം. മാതാവ് ഉഷ. വിജയ്, വിദ്യ എന്നിവര്‍ സഹോദരങ്ങളാണ്. കാഴ്ചപരിമിതിയുള്ള പൂർവവിദ്യാർത്ഥിയും 2008 മുതൽ സ്കൂളിലെ അധ്യാപകനുമായ നൗഷാദ് ടി വഴിപ്പാറയുടെ കീഴിലാണ് അജയ് ബാലു ഉൾപ്പെടെ 12 കുട്ടികൾ ഇക്കുറി സംസ്ഥാന സ്കുൾ തല പ്രവൃത്തി പരിചയ മേളയിൽ മത്സരിക്കാനെത്തിയിട്ടുള്ളത്. ക്ലാസിൽ ഒരു പീരിയഡ് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് അധ്യാപകൻ നൗഷാദ് പറഞ്ഞു.

Eng­lish Summary:State School Sci­ence Fair; Ajay Balu says, noth­ing is waste
You may also like this video

Exit mobile version