Site icon Janayugom Online

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; കണക്കിലെ കളിയില്‍ എല്ലാവര്‍ക്കും വിജയം

ഗണിതശാസ്ത്രത്തെ എളുപ്പത്തിൽ വരുതിയിലാക്കാനുള്ള ജാലവിദ്യകളായിരുന്നു സെന്റ് ആന്റണീസ് സ്കുളിലെ ഗണിതശാസ്ത്രമേളയുടെ പ്രധാന ഹൈലൈറ്റ്. കണക്ക് കൂട്ടലുകൾ ഒട്ടും പിഴക്കാതെ ഗണിതത്തിലുടെ കുട്ടികളുടെ എൻജിനീയറിങ് വൈഭവം കണ്ടെത്താനുള്ള അപ്ലൈ കൺസ്ട്രക്ഷൻ, കൺസ്ട്രക്ഷൻ വിഭാഗങ്ങളിലെ മത്സരം എടുത്ത് പറയേണ്ട ഒന്നായിരുന്നു. പല നൂതന ആശയങ്ങളും വിധികർത്താക്കളുടെ മുന്നിൽ മത്സരാർത്ഥികൾ അവതരിപ്പിച്ചു. 360 കുട്ടികളാണ് മേളയിൽ മത്സരിക്കാനെത്തിയത്. 

ഹയർസെക്കന്‍ഡറി തലത്തിലുള്ള മത്സരം ഏറെ ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. കണക്കിലെ കളികൾ ഒളിപ്പിച്ച് വയ്ക്കുന്ന ഗെയിംഷോ ഏറെ ആകർഷകരമായിരുന്നു. സ്കുൾതലത്തിൽ പഠിച്ചുവന്നിരുന്ന എല്ലാ സിദ്ധാന്തങ്ങളെയും അനുമാനങ്ങളേയും പൊളിച്ചെഴുതി കുട്ടികൾ ആവിഷ്കരിച്ച പുതിയ തിയറികൾ മത്സര വീര്യത്തെ പുതിയ തലത്തിലെത്തിച്ചു. പുതിയ ആശയങ്ങൾ വഴി ഗണിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന ചിന്തകൾക്ക് മത്സരാർത്ഥികൾ പുതിയ മാനം നൽകി. ഗവേഷണങ്ങളിലൂന്നിയ ശാസ്ത്രമേളകൾ എന്നും കാണികൾക്ക് ആവേശമാണ് സമ്മാനിച്ചിട്ടുള്ളത്. 

അത് ഇക്കുറിയും ആവർത്തിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച വിജയമാണ് കരസ്ഥമാക്കിയത്. കുട്ടികളെ കുടാതെ അധ്യാപകരും മത്സരാർത്ഥികളായി മാറിയത് ഏറെ കൗതുകകരമായി. മത്സരം നടക്കുന്ന ഹാളിൽ മേൽനോട്ട ചുമതലയും ഗണിത അധ്യാപകരായിരുന്നു. തുറന്ന ചർച്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രസന്റേഷൻ മത്സരത്തില്‍ വൻ പങ്കാളിത്തമാണ് ദൃശ്യമായത്. ജ്യാമിതീയ രൂപങ്ങളും സമവാക്യങ്ങളും വിധികർത്താക്കൾക്ക് മുന്നിൽ നിറഞ്ഞ് നിന്നപ്പോൾ ഗണിതമേള അക്ഷരാർത്ഥത്തിൽ കണക്കിലെ കളികളായി പരിണമിച്ചു. 

Eng­lish Summary:State School Sci­ence Fair; math game
You may also like this video

Exit mobile version