Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; റോബോട്ടിക് കൈകളും അന്ധര്‍ക്ക് ബ്ലൈന്‍ഡ് വാക്കറും

പ്രവൃത്തിപരിചയമേളയിൽ കാണികളെ അത്ഭുതപ്പെടുത്തി കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ നീൽ എഡിത്തും കൃഷ്ണദേവും. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് ഇരുവരും. ആദ്യമായാണ് പ്രവൃത്തിപരിചയമേളയിൽ സംസ്ഥാനതലം വരെ ഇവർ എത്തുന്നത്. കാഴ്ചപരിമിതി ഉള്ളവർക്ക് ഉപയോഗിക്കാൻ വേണ്ടി സെൻസർ ഘടിപ്പിച്ച ബ്ലൈൻഡ് വാക്കർ എന്ന ചെരുപ്പും, കിടപ്പിലായ രോഗികൾക്ക് പരസഹായത്തിനുവേണ്ടി ഉപയോഗിക്കാനുള്ള ഹെൽപ്പ് സീക്കർ എന്ന ഗ്ലൗസും പരിചയപ്പെടുത്തി നീൽ ശ്രദ്ധ നേടി. അഞ്ച് ദിവസം കൊണ്ടാണ് നീൽ ഇവ രണ്ടും നിർമ്മിച്ചത്. 

പ്ലസ് ടു വിദ്യാർത്ഥിയായ കൃഷ്ണദേവ് സ്വയമായി നിർമ്മിച്ച കമ്പ്യുട്ടര്‍ സോഫ്റ്റ്‌വേർകൊണ്ടുള്ള റോബോട്ടിക് കൈകൾ ആയിരുന്നു പ്രവൃത്തിപരിചയം മേഖലയിലെ മറ്റൊരു പ്രത്യേകത. കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വേർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണമാണ് റോബോട്ടിക് കൈകൾ. ഗെയിമിങ് സോഫ്റ്റ്‌വേറിനോടുള്ള കമ്പമാണ് തന്നെ സംസ്ഥാനതലം വരെ എത്തിച്ചത് എന്ന് കൃഷ്ണദേവ് പറയുന്നു. എറണാകുളം സ്വദേശികളാണ് ഇരുവരും. 

Eng­lish Summary:State School Sci­ence Fair; Robot­ic arms and the blind walk­er for the blind
You may also like this video

Exit mobile version