Site iconSite icon Janayugom Online

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 3, 4 ‚5 തിയ്യതികളിൽ കണ്ണൂരിൽ

sportssports

2024 ‑25 വർഷത്തെ ഇരുപത്തിയഞ്ചാമത് സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 3, 4 ‚5 തീയതികളിൽ കണ്ണൂർ ജില്ലയിൽ വെച്ച് നടക്കുന്നു. സർക്കാർ ‚എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം 1600 ഓളം കുട്ടികൾ മൂന്നു വിഭാഗങ്ങളിലായി ഈ കലോത്സവത്തിൽ മാറ്റുരക്കുന്നു. 

2018 ൽ നിലവിൽ വന്ന സ്പെഷ്യൽ സ്കൂൾ കലോത്സവ മാന്വൽ അനുസരിച്ചാണ് കലാമേള സംഘടിപ്പിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി 9 ഇനങ്ങളിലും, കേൾവി പരിമിതിയുള്ള കുട്ടികൾക്കായി 15 ഇനങ്ങളിലും, കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി 19 ഇനങ്ങളിലും മത്സരങ്ങൾ നടക്കും. ഇതിനായി മുൻസിപ്പൽ സ്കൂൾ കണ്ണൂർ, തളാപ്പ് മിക്സഡ് യുപി സ്കൂൾ എന്നീ രണ്ട് സ്കൂളുകളിലായി 8 വേദികൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള ഭക്ഷണം പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ കലോത്സവങ്ങളുടെ നിറസാന്നിധ്യമായ പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്. രണ്ടായിരത്തോളം പേർക്ക് പായസം അടക്കമുള്ള സദ്യ ഇലയിലാണ് വിളമ്പുന്നത്.
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് താമസം ഒരുക്കുന്നതിനായി 13 സ്കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 

ഒന്നാം ദിവസം മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കും രണ്ടും മൂന്നും ദിവസങ്ങളിലായി കാഴ്ച, കേൾവി പരിമിതികളുള്ള കുട്ടികൾക്കുമാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത് ഓരോ വിഭാഗത്തിലും ഏറ്റവും അധികം പോയിൻ്റ് കരസ്ഥമാക്കുന്ന വിദ്യാലയങ്ങൾക്ക് ട്രോഫി നൽകുന്നതാണ്. മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുന്നുണ്ട്. കൂടാതെ മൂന്നു വിഭാഗത്തിനും ലഭിക്കുന്ന ആകെ ഗ്രേഡ് പോയിൻറ് പരിഗണിച്ച് മികച്ച ജില്ലയെ കണ്ടെത്തി സ്വർണ്ണ കപ്പ് നൽകും. വാർത്താസമ്മേളനത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് കെ എൻ , പ്രോഗ്രാം കമ്മിറ്റി കൺവീനർ മഹേഷ് കെ സി , പബ്ലിസിറ്റി കൺവീനർ വി വി രതീഷ് , റിസപ്ഷൻ കമ്മിറ്റി കൺവീനർ വേണുഗോപാലൻ പി എന്നിവർ സംബന്ധിച്ചു.

Exit mobile version