Site iconSite icon Janayugom Online

ജമ്മുകശ്മീരിന് സംസ്ഥാന പദവി : ബില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതിനായി പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന്റെ ആറാം വാര്‍ഷികമായിരുന്നു ഇന്നലെ സുപ്രീംകോടതി വെള്ളിയാഴ്ച കശ്മീർ വിഷയം പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി എന്നിവര്‍ ഞായറാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചത് കശ്മീർ വിഷയവുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുണ്ട്. 

അടുത്ത മന്ത്രിസഭായോഗത്തിൽ ബില്ലിന് അംഗീകാരം നൽകി ഈമാസം 21‑ന് അവസാനിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർനീക്കം. 2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം അനുച്ഛേദം റദ്ദാക്കിയത്. ഇതോടൊപ്പം സംസ്ഥാനത്തിനെ ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. കേന്ദ്രനടപടി 2023 ഡിസംബർ 11‑ന് സുപ്രീംകോടതി ശരിവെച്ചെങ്കിലും സംസ്ഥാനപദവി സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നു. 

Exit mobile version