Site iconSite icon Janayugom Online

മിശ്രവിവാഹങ്ങളില്‍ സംസ്ഥാനങ്ങൾക്ക് ഇടപെടാനാകില്ല; സുപ്രീംകോടതി

പ്രായപൂർത്തിയായവർ തമ്മിലുള്ള മിശ്രവിവാഹങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഹിന്ദു യുവതിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് ആറുമാസമായി ജയിലിൽ കഴിയുന്ന ഒരു മുസ്ലീം യുവാവിന് ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് വിശകലനം ചെയ്യുകയായിരുന്നു സുപ്രീംകോടതി. ചില വ്യക്തികളുടെയും വലതുപക്ഷ സംഘടനകളുടെയും ഇടപെടലിനെ തുടർന്നാണ് യുവാവിനെതിരെ കേസെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. 

ഇരുവരുടെയും കുടുംബത്തിൻ്റെ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ, തൻ്റെ ഭാര്യയെ മതം മാറ്റാൻ നിർബന്ധിക്കുകയില്ലെന്ന് യുവാവ് സത്യവാങ്മൂലം നൽകിയിരുന്നു. ജസ്റ്റിസ് ബി വി നാഗരത്ന, സതീഷ് ചന്ദ്ര എന്നിവരടങ്ങുന്ന ബെഞ്ച് യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. 

Exit mobile version