പശ്ചിമബംഗാളില്‍ 25,000ത്തോളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസില്‍ സിബിഐ അന്വേഷണം തുടരും. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസം നഷ്ടമായാല്‍ ഒന്നും ബാക്കിയില്ലെന്നും നിയമനങ്ങളില്‍ ക്രമക്കേട് ഉണ്ടായാല്‍ എന്താണ് ശേഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അനധികൃത നിയമനങ്ങള്‍ റദ്ദാക്കിയത്. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്. നിയമനങ്ങള്‍ റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയ ഹൈക്കോടതി അധ്യാപകരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച ബെഞ്ച് സംസ്ഥാന സ്കൂൾ സർവീസ് കമ്മീഷനോട് പുതിയ നിയമനം നടത്താന്‍ ആവശ്യപ്പെട്ടു.
English Summary: Stay on High Court’s order canceling Bengal teacher appointment
You may also like this video