22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 14, 2026
January 10, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
January 2, 2026
December 30, 2025

ബംഗാള്‍ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2024 11:10 pm

പശ്ചിമബംഗാളില്‍ 25,000ത്തോളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസില്‍ സിബിഐ അന്വേഷണം തുടരും. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസം നഷ്ടമായാല്‍ ഒന്നും ബാക്കിയില്ലെന്നും നിയമനങ്ങളില്‍ ക്രമക്കേട് ഉണ്ടായാല്‍ എന്താണ് ശേഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. 

ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അനധികൃത നിയമനങ്ങള്‍ റദ്ദാക്കിയത്. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്. നിയമനങ്ങള്‍ റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയ ഹൈക്കോടതി അധ്യാപകരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച ബെഞ്ച് സംസ്ഥാന സ്കൂൾ സർവീസ് കമ്മീഷനോട് പുതിയ നിയമനം നടത്താന്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Stay on High Court’s order can­cel­ing Ben­gal teacher appointment

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.