Site iconSite icon Janayugom Online

ഭക്ഷണ പാഴ്സലുകളിലെ സ്റ്റിക്കര്‍ പതിക്കൽ: ഇളവില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

foodfood

ഹോട്ടലുകളിൽനിന്നും നൽകുന്ന പാർസലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെയുള്ള സ്റ്റിക്കർ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദ്ദേശം അപ്രായോഗികമായതിനാൽ ഹോട്ടലുകളിൽ നടപ്പിലാക്കാനാവില്ലെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ. ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍ നിയമം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും പാഴ്സല്‍ ഭക്ഷണത്തില്‍ പാചകം ചെയ്യുന്ന സമയം ഉള്‍പ്പെടെ രേഖപ്പെടുത്തി സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയ്യാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും വ്യത്യസ്ത ചേരുവകകളിലുമാണെന്നാണ് ഹോട്ടലുടമകളുടെ വാദം. അവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയുമാണ്. പെട്ടെന്ന് അണുബാധയേൽക്കുവാൻ സാധ്യതയുള്ള മയൊണൈസ് പോലുള്ളവ ഉപയോഗിക്കുന്ന വിഭവങ്ങൾ നിശ്ചിത സമയത്തിനകം ഉപയോഗിക്കണമെന്ന സ്റ്റിക്കർ നിലവിൽ പാർസലിൽ പതിക്കുന്നുണ്ട്. കൂടാതെ പാർസൽ വാങ്ങിയ സമയവും, തീയതിയും രേഖപ്പെടുത്തിയ ബില്ലുകളും ഹോട്ടലുകളിൽനിന്നും ലഭിക്കുന്നുണ്ട്. ഇങ്ങനെയിരിക്കെ ഹോട്ടലുകളിൽനിന്നും നൽകുന്ന പാർസൽ ഭക്ഷണങ്ങളിൽ അവ തയ്യാറാക്കിയ സമയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കുന്നത് അപ്രായോഗികമാണെന്നാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജി ജയപാലും ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും പറയുന്നത്. അതേസമയം പാഴ്സസില്‍ പാചകസമയം, കാലാവധി കഴിയുന്ന സമയം, ഉള്ളടക്കം ചെയ്തിട്ടുള്ള ഭക്ഷണങ്ങളുടെ വിവരണം, ഹോട്ടലിന്റെ പേരും ഫോണ്‍ നമ്പറും എന്നീ കാര്യങ്ങള്‍ വ്യക്തമായി പതിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

Eng­lish Sum­ma­ry: stick­ers on food parcels: No exemp­tion Food Safe­ty Department

You may also like this video

Exit mobile version