Site iconSite icon Janayugom Online

”നിങ്ങളുടെ അടി ആദ്യം നിർത്ത്”; പുതുയുഗ യാത്രയിൽ വി ഡി സതീശനെതിരെ രൂക്ഷവിമർശനമായി യുഡിഎഫ് കൗൺസിലർ

പുതുയുഗ യാത്രയിൽ പ്രസംഗിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനമായി യുഡിഎഫ് കൗൺസിലർ ബുഷ്‌റ റഷീദ്. വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു സദസിലിരുന്ന കൗൺസിലർ തുറന്നടിച്ചത്. ഇതോടെ ഇളിഭ്യനായി സതീശൻ കുറച്ചു സമയങ്ങൾക്ക് ശേഷമാണ് പ്രസംഗം പുനരാരംഭിച്ചത്. 

തൃശൂർ വടക്കാഞ്ചേരിയിലായിരുന്നു സംഭവം . നേതാക്കൾക്കിടയിലുള്ള തമ്മിലടി ആദ്യം നിർത്തണം എന്നായിരുന്നു സദസിൽ നിന്ന് കൗൺസിലർ വിളിച്ച് പറഞ്ഞത്. ഇതോടെ സദസിലും ചിരി പടർന്നു. അങ്ങനെ അടിയൊന്നും ഇല്ലെന്ന് മറപടി പറഞ്ഞ് തടിതപ്പിയ വി ഡി സതീശൻ വരും തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കൂട്ടിച്ചേർത്തു.

Exit mobile version