മധ്യ ഗ്രീസിലെ വോലോസില്‍ നാശം വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്. കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്. മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളംകയറി. ബുധനാഴ്ച രാവിലെയോടെ മിക്ക തെരുവുകളും വെള്ളത്തിലായി. വ്യാഴാഴ്ച വരെ കൊടുങ്കാറ്റിന്റെ പ്രഭാവം മേഖലയിലുണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇടവിട്ട സമയങ്ങളില്‍ മഴയോടൊപ്പം മിന്നല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നുണ്ട്. ബുധനാഴ്ച നിരവധി നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.
വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ സൈന്യമടക്കമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ആതന്‍സിനും പത്രാസിനും ഇടയിലുള്ള ദേശീയ പാത അടച്ചിടേണ്ടിയും വന്നിരുന്നു. സ്റ്റീരിയ, പശ്ചിമ ഗ്രീസ്, അയോണിയന്‍ ദ്വീപുകള്‍ എന്നീ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
വ്യാഴാഴ്ച ഉച്ചവരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിന് ശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. വെള്ളക്കെട്ട് മൂലം വിവിധയിടങ്ങളില്‍ ഗതാഗതം അധികൃതര്‍ നിരോധിച്ചിരിക്കുകയാണ്.
English summary; Storm Elias wreaks thunder and floods in Greece; Rescue operation continues
you may also like this video;