Site icon Janayugom Online

മെഡിക്കൽ കോളജിൽ തെരുവ് നായ ആക്രമണം; രണ്ട് ഡോക്ടർമാർക്ക് കടിയേറ്റു

കോഴിക്കോട് മെഡിക്കൽ കോളേജിൽ തെരുവ് നായയുടെ ആക്രമണം. രണ്ട് ഡോക്ടമാർക്ക് കടിയേറ്റു. അനാട്ടമി വിഭാഗത്തിലെ ഡോ. സമ, ഡോ. സബീഷ എന്നിവർക്കാണ് കടിയേറ്റത്. ഡോ. സമയെ ശനിയാഴ്ചയും ഡോ. സബീഷെയെ കഴിഞ്ഞ ദിവസവുമാണ് തെരുവുനായ ആക്രമിച്ചത്. മോർച്ചറിക്കു സമീപം വെച്ചാണ് ഇരുവർക്കും നായയുടെ കടിയേറ്റത്. രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി. ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തിച്ചേരുന്ന ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതിയുണ്ട്. 

അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ പലതും അക്രമകാരികളാണെന്നും ഇവയെ നിയന്ത്രിക്കാൻ സത്വര നടപടികൾ വേണമെന്നുമാണ് രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ആവശ്യം. മെഡിക്കൽ കോളേജ് കാമ്പസിനകത്തുമാത്രം അൻപതിലേറെ തെരുവ് നായകളുണ്ടന്നാണ് കണക്കാക്കുന്നത്. കോർപ്പറേഷൻ നേതൃത്വത്തിൽ ഇവയിൽ മിക്കതിനേയും വന്ധ്യംകരിച്ചിട്ടുണ്ട്. വർദ്ധനവുണ്ടാകില്ലെങ്കിലും അക്രമ സ്വഭാവം പ്രയാസമുണ്ടാക്കുന്നുണ്ട്. ആശുപത്രി ജീവനക്കാരുൾപ്പെടെ രാത്രികാലങ്ങളിൽ കാലൻകുടയും വടിയുമായാണ് ആശുപത്രി പരിസരത്ത് വഴിനടക്കുന്നത്.

Eng­lish Sum­ma­ry: Stray dog attack in med­ical col­lege; Two doc­tors were bitten

You may also like this video

Exit mobile version