Site iconSite icon Janayugom Online

മാവേലിക്കര വള്ളിക്കുന്നത് തെരുവ് നായ ആക്രമണം; 4 പേർ ആശുപത്രിയിൽ (വിഡിയോ)

മാവേലിക്കര വള്ളിക്കുന്നത് തെരുവ് നായ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. ആശുപത്രിയിൽ പടയണിവെട്ടം പുതുപ്പുരയ്ക്കൽ താന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമത്തിൽ കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം .ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ മൂക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു.

ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്. രാമചന്ദ്രന്റെ കാലിലും കടിയേറ്റു. നായയുടെ കടിയേറ്റ് ഗംഗാധരൻ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രനും കടിയേറ്റത്.അയൽവാസിയുടെ ബന്ധുവിന്റെ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്.ഗംഗാധരനും രാമചന്ദ്രനും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മറിയാമ്മ പരുമലയിലെസ്വകാര്യ ആശുപത്രിയിലും ഹരികുമാർ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. നായക്ക് പേ ഉണ്ടോ എന്ന സംശയമുണ്ട്.

Exit mobile version