Site iconSite icon Janayugom Online

തെരുവുനായ ഭീഷണി; ദയാവധം നടത്താനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് തെരുവു നായ്‌ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്. തെരുവുനായ ഭീഷണി ​ഗുരുതരമായ സാഹചര്യത്തിലാണ് തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ൽ എ​ബി​സി (അ​നി​മ​ൽ ബെ​ർ​ത്ത് ക​ൺ​ട്രോ​ൾ പ്രോ​ഗ്രാം) കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരമാവധി കാര്യങ്ങൾ പരിധിക്കുള്ളിൽ നിന്ന് ചെയ്യും. മാ​ര​ക​മാ​യ മു​റി​വു​ള്ള, എ​ന്നാ​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ പ​റ്റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള തെ​രു​വു​നാ​യ്‌ക്ക​ളെ ദ​യാ​വ​ധ​ത്തി​ന് ഇടയാക്കും.

നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 20 എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 25 എ​ണ്ണം കൂ​ടി ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും. സ്ഥ​ല​സൗ​ക​ര്യ​മു​ള്ള മൃ​ഗാ​ശു​പ​ത്രി​ക​ളി​ലും ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ലും എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. നി​ല​വി​ലു​ള്ള എ​ബി​സി നി​യ​മ​ങ്ങ​ൾ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തെ അ​സാ​ധ്യ​മാ​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​ണെ​ന്നും മ​ന്ത്രി പറഞ്ഞു.

Eng­lish Summary:Stray dog; Euthana­sia rule to be imple­ment­ed: Min­is­ter MB Rajesh
You may also like this video

Exit mobile version