തലസ്ഥാനത്തെ തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണാനായി കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കമാകും. 15 മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ച് വളര്‍ത്തു നായ്ക്കള്‍ക്ക് സൗജന്യ പേവിഷ വാക്‌സീന്‍ നല്‍കും. വാക്‌സീനേഷന്‍ സ്ഥലത്ത് വച്ച് വളര്‍ത്തുമൃഗ ലൈസന്‍സും നല്‍കും. നാളെയു മറ്റന്നാളും വളര്‍ത്തുനായക്കള്‍ക്കായുള്ള കുത്തിവെപ്പും ലൈസന്‍സ് വിതരണവും തുടരും. അതിന് പിന്നാലെ വാക്‌സീന്‍ എടുക്കാത്തതും ലൈസന്‍സ് ഇല്ലാത്തവരുമായ ഉടമകള്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
25 ാം തീയതി മുതല്‍ ഒക്ടോബര്‍ 1 വരെ തെരുവ് നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. ഒരു ദിവസം 12 വാര്‍ഡുകളിലെ ഹോട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാവും പ്രതിരോധ കുത്തിവെപ്പ്. ഒരു ദിവസം 12 വാര്‍ഡുകളിലെ ഹോട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാവും വാക്‌സിനേഷന്‍ നടക്കുക. ഇതിനായി പതിനായിരം രക്ഷാറാബ് വാകീസീനുകളാണ് സമാഹരിച്ചിട്ടുള്ളത്. തെരുവ് നായക്കളുടെ പുതിയ സെന്‍സസ് നടത്തുമെന്ന് തെരുവുനായ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗത്തെ മേയര്‍ അറിയിച്ചു.
English summary; streetdog nuisance; Aggressive plan begins: Legal action against non-vaccinated owners
You may also like this video;