Site iconSite icon Janayugom Online

കാമ്പസുകളിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചാൽ കർശന നടപടി; എം കെ സ്റ്റാലിൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കാമ്പസുകളിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം ‘ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണം, കെട്ടുകഥകളിലോ അശാസ്ത്രീയമായ ആചാരങ്ങളിലോ അല്ല’ എന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരായാൽ സർക്കാറിന്റെ പ്രതികരണം കഠിനമായിരിക്കുമെന്നും ഈ ലക്ഷ്യങ്ങളിലേക്ക് കാമ്പസുകളെ നയിക്കുന്നതിന് കൃത്യമായ പദ്ധതി തയാറാക്കാൻ സർവകലാശാല മേധാവികൾക്ക് നിർദ്ദേശം നൽകിയതായും സ്റ്റാലിൻ വ്യക്തമാക്കി.

Exit mobile version