Site iconSite icon Janayugom Online

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

അച്ചടക്കത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ 37-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അജിത് കുമാറിനെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സേനയിൽ ഉള്ളവർ അച്ചടക്കത്തിന്റെ ചട്ടക്കൂട് നിന്ന് വ്യതിചലിക്കരുത്. കേരള പോലീസിൽ മുൻകാലങ്ങളിൽ അപേക്ഷിച്ച വലിയ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് ജനസേവകരായി മാറി. രാജ്യത്തെ മികച്ച സേന എന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് സേന എത്തിയിരിക്കുന്നു. 

ക്രമസമാധാനത്തെ കുറിച്ച് ഒരാൾക്കും ആരോപണം ഉന്നയിക്കാനായില്ല. പോലീസിന് ആരെയും ഭയപ്പെടേണ്ടതില്ല. മാറ്റങ്ങളോടു മുഖം തിരിഞ്ഞു നിൽക്കുന്നത് ഒരു വിഭാഗം മാത്രമാണ്. അവർ സേനയ്ക്ക് നാണക്കേടാണ്. കുഴപ്പക്കാരോട് വിട്ടുവീഴ്ചയില്ലാത്ത നടപടി ഇനിയും തുടരും. പോലീസിനെ കൂടുതൽ ജനകീയവൽക്കരിക്കയാണ് സർക്കാരിന്റെ നയം. സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ ഉള്ളവർക്ക് പോലും നീതി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സോഷ്യൽ പോലീസിങ്‌ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ ആണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version