കെഎസ്ആർടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചതിനുശേഷമുള്ള ഐഎന്‍ടിയുസി സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം അവസാനിപ്പിച്ചാൽ ചൊവ്വാഴ്ചയോടെ ശമ്പളം നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇരുപത് കോടി അനുവദിച്ചതിന് ശേഷമുള്ള ഉപരോധമാണ് ശമ്പളം ഒരു ദിവസം കൂടി വൈകുന്നതിന് ഇടയാക്കിയത്. ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സമരം നടത്തിയത് ദുരൂഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ആവശ്യപ്പെട്ട് വീണ്ടും കോൺഗ്രസ് അനുകൂല സംഘടനയായ ഡിടിഎഫ് കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചിരുന്നു.
English Summary: Strike unnecessary after Rs 20 crore sanctioned for salary : Minister antony raju
You may also like this video