സംസ്ഥാനത്ത് ചില നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ കൃത്രിമ വർദ്ധനവ് സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർദ്ദേശം നൽകി. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ജില്ലാ കളക്ടർമാരുടേയും ഭക്ഷ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധിക്കുന്നതിന് പ്രത്യേകമായി കാരണങ്ങളൊന്നും നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മുളക്, ഭക്ഷ്യ എണ്ണ, കോഴിയിറച്ചി എന്നീ ഉല്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിന്റെ കാരണം അടിയന്തരമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ലാന്റ് റവന്യൂ കമ്മിഷണർ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എല്ലാ ആഴ്ചയിലും അവലോകന യോഗങ്ങൾ കൂടുന്നതിനും യോഗം തീരുമാനിച്ചു.
english summary; Strong action against inflation: Minister GR Anil
you may also like this video;