Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ‑മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. 121 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ഇന്നലെ പുലർച്ചെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

ബാഗ്ലാനിന് 164 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഡൽഹി-എൻസിആറിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. തെക്കൻ ഫിലിപ്പീൻസിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിലും ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Exit mobile version