കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023–24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നതോടെ ഈ വര്‍ഷത്തെ പാര്‍ലമെന്‍റ് മണ്‍സൂണ്‍ സമ്മേളനത്തിന് തുടക്കമാകും.ഇന്ത്യ 8 ശതമാനം വളര്‍ച്ചാ നിരക്കോടെ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ര പ്രസ്താവനയിലൂടെ വ്യക്തമാക്കി.അതേസമയംനീറ്റ് ക്രമക്കേട് പ്രതിപക്ഷം ലോക്സഭയില്‍ വിഷയമാക്കി.രാജ്യത്തെ പരീക്ഷാ സംവിധാനത്തെ വിലയ്ക്ക് വാങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചു.ആക്ഷേപങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ മറുപടി നല്‍കി.
English Summary;Strong protest in Parliament on NEET issue;
You may also like this video