Site icon Janayugom Online

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കൊല്ലം മുതല്‍ ഇടുക്കി വരെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകലില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും.

കേരള തീരത്ത് കാറ്റിന്‍റെ വേഗം 50 കി,മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇതാണ് മഴ ശക്തമാകാന്‍ കാരണം.

Eng­lish Sum­ma­ry : strong rains to con­tin­ue because of pres­sure depression

You may also like this video :

Exit mobile version