അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 27 മരണം. നിരവധി പേർക്ക് പരുക്കേൽക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ തകരുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരിച്ചവരില്‍ 18 പേരും കെന്റക്കിയില്‍നിന്നുള്ളവരാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ വ്യക്തമാക്കി. സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയും ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗ്രേറ്റ് ലേക്സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മിസൗറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതായും സെന്റ് ലൂയിസ് മേയർ കാര സ്‌പെൻസർ അറിയിച്ചു.
അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റ്; 27 മരണം

