Site iconSite icon Janayugom Online

60 അടിയോളം ഉയരത്തിൽ പനയുടെ മുകളിൽ കുടുങ്ങി: 12കാരന് രക്ഷകരായി മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ

അറുപത് അടിയോളം ഉയരത്തിൽ പനയുടെ മുകളിൽ കയറി കുടുങ്ങിയ പന്ത്രണ്ട്കാരനെ മാനന്തവാടി അഗ്നിരക്ഷ സേന സുരക്ഷിതമായി താഴെയിറക്കി. കൊമ്മയാട് വേലുക്കര ഉന്നതിയിലെ ബിന്ദുവിന്റെ മകൻ വിവേകിനെയാണ് സേന രക്ഷപ്പെടുത്തിയത്.വൈകുനേരം മുതൽ കാണാതായ കുട്ടിയെ അർദ്ധരാത്രിയോടെ പനയുടെ മുകളിൽ കണ്ടത്. സമീപത്തുള്ള വലിയ മരത്തിലൂടെ കയറിയ ശേഷം പനയിലേക്ക് കയറുകയാണ് ചെയ്തത്.

നാട്ടുകാർ വിവരമറിയച്ചതിനുശേഷം സംഭവ സ്ഥലത്തിലേക്ക് എത്തിയ മാനന്തവാടി അഗ്നിരക്ഷാ സേന ലാഡർ ‚റോപ്പ് എന്നിവ ഉപയോഗിച്ച് സേനാംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്, വിനു.കെ.എം എന്നിവർ പനയുടെ മുകളിൽ കയറി കുട്ടിയെ റോപ്പിൽ കെട്ടി സുരക്ഷിതമായി താഴെ ഇറക്കി.അസി.സ്റ്റേഷൻ ഓഫീസർ കുഞ്ഞിരാമൻ,Gr.asto സെബാസ്റ്റിൻ ജോസഫ്,ഫയർ and റെസ്ക്യൂ ഓഫീസർ രമേഷ് എം പി,പികെ രാജേഷ്,കെഎം വിനു,അമൃതേഷ് വിഡി,ആദർശ് ജോസഫ്,ജോതിസൺ ജെ,ഹോം ഗാർഡ്മാരായ ഷൈജറ്റ് മാത്യു,രൂപേഷ് വി ജെഎന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്..

Exit mobile version