Site iconSite icon Janayugom Online

ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ അതിക്രമം; വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ചു

ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടൂര്‍ ഗവ. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയാണ് പരിക്കേറ്റ ഹരികൃഷ്ണന്‍.

ഹരികൃഷ്ണനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തടി കൊണ്ട് തലയ്ക്ക് അടിക്കുന്നതുള്‍പ്പെടെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടിക്കിടെ മദ്യപസംഘം ഹരികൃഷ്ണനുമായി പ്രശ്‌നമുണ്ടാകുകയും സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണന്‍ ഉടന്‍ ബോധരഹിതനായി വീണു. സംഭവത്തില്‍ രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് പിടികൂടി. സുനില്‍, രതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ബാക്കി മൂന്ന് പേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version