Site icon Janayugom Online

മലപ്പുറത്ത് വിദ്യാർത്ഥിനി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം കുറ്റിപ്പാലയിൽ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകൾ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജിൽനിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ മുറിയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Eng­lish Sum­ma­ry: stu­dent found dead at house
You may also like this video

Exit mobile version