തൃശൂർ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് ഇന്ന് രാത്രി എട്ട് മണിയോടെ മരിച്ചത്. ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അക്ഷയിയെ കണ്ടെത്തിയത്. വാർഡനും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
തൃശൂർ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

