Site icon Janayugom Online

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കുട്ടബലാത്സംഗം ചെയ്ത സംഭവം; രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായിരുന്നു പ്രതികള്‍. ഇതില്‍ ഒരാള്‍ പെൺകുട്ടിയെ വിളിച്ചുവരുത്തി താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടി അടുത്ത ദിവസം രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് സ്ഥലത്ത് നിന്ന് ലക്ഷപ്പെട്ടത്.

പെൺകുട്ടി പ്രകടിപ്പിച്ച മാനസികാസ്വാസ്ഥ്യം ശ്രദ്ധിച്ച കോളജ് അധികൃതർ പെൺകുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്.

Eng­lish Sum­ma­ry: kozhikode nurs­ing stu­dent gang rape 2 under custody
You may also like this video

Exit mobile version