മുൻ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ പിറന്നാള്‍ ദിനത്തില്‍ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ബിരുധ വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയാണ് ഉത്തരക്കടലാസില്‍ സണ്ണി ലിയോണ്‍ തന്റെ കാമുകിയാണെന്നും അതിനാല്‍ പരീക്ഷ എഴുതാൻ കഴിയില്ലെന്നും എഴുതിവച്ചത്. മേയ് 13‑നായിരുന്നു ബെംഗളുരു സര്‍വകലാശാലയുടെ കീഴിൽ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ നടന്നത്. അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിനവും.
പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അതിനാൽ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല’ എന്നാണ് ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി കുറിച്ചത്. സണ്ണി ലിയോണിന് ആശംസ നേരണമെന്നും പേപ്പറിൽ എഴുതിയിട്ടുണ്ട്.
English Summary: student gives up exam on sunny leones birthday
You may also like