Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ ബൈക്കില്‍ ജെസിബി തട്ടി വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

പത്തനംതിട്ട കൊടുമണ്ണില്‍ ജെസിബി ഇരുചക്രവാഹനത്തില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. രാവിലെ 8.45 ഓടെ തേപ്പുപാറ‑പുതുമല റോഡിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേപ്പുപാറ എന്‍എന്‍ഐടി എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

Eng­lish Sam­mury: Stu­dent killed by JCB  bike Acci­dent in Pathanamthitta

 

Exit mobile version