കുടയത്തൂരിൽ പ്രവർത്തിക്കുന്ന അന്ധവിദ്യാലയത്തിലെ പ്രൻസിപ്പാളിനെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് ചേന്നാട്ട് രാജേഷിനെ (36) കഴിഞ്ഞ ദിവസം. കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 — 20 കാലഘട്ടത്തിലാണ് എന്നാണ് പരാതിയിൽ പറയുന്നത്. ഇപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടി ഹൈറേഞ്ചിലെ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുകയാണ്.
കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് എന്ന സംഘടനയിലെ ഭാരവാഹികൾ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർക്ക് യാതൊരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്താണ് കഴിഞ്ഞ ജനുവരിയിൽ ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് സൂചന നൽകിയത്. ഇതിൻ പ്രകാരം ആരോപണത്തിൻ്റെ നിജസ്ഥിതി അറിയുവാൻ പെൺകുട്ടിയേയും മാതാപിതാക്കളേയും റിപ്പബ്ലിക് ദിനത്തിൽ സ്കൂളിലേക്ക് വിളിച്ചു വരുത്തി. എന്നാൽ സ്കൂളിൽ എത്തിയ വിദ്യാർത്ഥിനിയും മാതാപിതാക്കളും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. ഇങ്ങനെ ഒരു പരാതി തങ്ങൾക്ക് ഇല്ലെന്ന് ഇവർ രേഖാമൂലം സ്കൂൾ അധികൃതർക്ക് എഴുതി നൽകിയിട്ടുമുണ്ട്. പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാലാണ് പോലീസിനെ അറിയിക്കാതിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡി ജി പി യുടെ ഓഫീസിൽ നിന്നും തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് നൽകിയ പരാതി കൈമാറിയത്. ബുധനാഴ്ച രാവിലെ ഇയാളെ കാഞ്ഞാർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഹൈറേഞ്ചിൽ താമസക്കാരായ വിദ്യാർത്ഥിനിയുടെ വീട്ടിൽ കാഞ്ഞാർ എസ്എച്ച്ഒ സോൾജിമോൻ്റെ നേതൃത്വത്തിൽ എത്തി പെൺകുട്ടിയുടെ മൊഴി എടുത്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ഈ സംഭവത്തിൻ്റെ പേരിൽ സംഭവം മറച്ച് വച്ചതുകൊണ്ടാണ് പ്രൻസിപ്പാളിനെ അറസ്റ്റ് ചെയ്തത് എന്നാൽ തനിക്ക് പരാതി കിട്ടിയിട്ടില്ലന്ന് പ്രസിപ്പാൾ പറയുന്നു.പാലക്കാട് സ്വദേശി ആയി രു ന്ന ഇപ്പോൾ 2004 മുതൽ കുടയത്തൂരിൽ താമസിക്കുന്നവഴി നടപുത്തൻവീട്ടിൽ ശശികുമാർ 42 ആണ് അറസ്റ്റിലായത്. പ്രിൻസിപ്പാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും ചെയ്തു.കാഞ്ഞാർ എസ് എച്ച് ഒ സോൾജിമോൻ, എസ് ഐ ജിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
English Summary: Student mistreated: Principal of a school for the blind arrested
You may like this video also