Site icon Janayugom Online

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഖുര്‍ഷിദ് (19) വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകുന്നേരം ദ്വാരകയില്‍ കക്രോള ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മോനു എന്ന സാഹില്‍ (19) പൊലീസ് പിടിയിലായി.

കൊല്ലപ്പെട്ട ഖുര്‍ഷിദ് എന്ന യുവാവ് തര്‍ക്കം നടന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയില്‍ നിന്ന് വെടിവെക്കാന്‍ ഉപയോഗിച്ച ഒരു നാടന്‍ തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; Stu­dent shot dead in Delhi

You may also like this video;

Exit mobile version