Site iconSite icon Janayugom Online

മണിപ്പുരില്‍ നിന്ന് ഒമ്പത് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു

സംഘർഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുള്ളവരേയും സുരക്ഷിതരായി നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്നും വിമാനത്തില്‍ ബംഗളൂരുവിലേക്കും തുടര്‍ന്ന് നാട്ടിലേക്ക് ബസിലുമാണ് ഇവരെ എത്തിച്ചത്. വിമാന ചെലവുൾപ്പെടെയുള്ളവ നോർക്ക റൂട്ട്സ് വഹിച്ചു.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് തിരിച്ചെത്തിയത്. നാളെ രാവിലെയോടെ 18 പേര്‍ കൂടി നാട്ടിലേക്ക് എത്തുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്തിനു പുറമേ ഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എൻആർകെ ഡവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ ‑1800 425 3939.

Eng­lish Sam­mury: Malay­alee stu­dents and oth­ers were brought home, From the con­flict zone of Manipur 

Exit mobile version