Site iconSite icon Janayugom Online

വിദ്യാർത്ഥിയുടെ കർണപടം തകർത്ത സംഭവം; പ്രധാനാധ്യാപകനെ സ്ഥലം മാറ്റി

കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കുട്ടിയെ മർദിച്ച് കർണപടം തകർത്ത പ്രധാനാധ്യാപകനെ സ്ഥലം മാറ്റി വിദ്യാഭ്യാസവകുപ്പ്. പ്രധാനാധ്യാപകനായ എം അശോകയെയാണ് സ്ഥലംമാറ്റിയത്. ജിഎച്ച്എസ്എസ് കടമ്പ സ്കൂളിലേക്ക് സ്ഥലം മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് അറിയിച്ചത്.

അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിൽ അധ്യാപകന്റെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികൾക്ക് മാനസികപ്രയാസം ഉണ്ടാക്കുന്ന നടപടികൾ അധ്യാപകരുടെ ഭാ​ഗത്തുനിന്നും മാനേ‍ജ്മെന്റിന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചർത്തു.

 

Exit mobile version